ശബരിയുടെ ഭക്തി

ശബരിയുടെ ഭക്തി
കാടിൻ വഴിയിൽ കാത്തിരുന്നു,
കരുണാനിധിയെ കാണുവാൻ.
ഓരോ നാളും പ്രതീക്ഷയോടെ,
ഓമന സ്വപ്നം നെഞ്ചിലേറ്റി.

മധുരം നിറഞ്ഞ കായ്കനികൾ,
മനസ്സറിഞ്ഞ് അവൾ തെരഞ്ഞു.
രുചിയറിഞ്ഞ് ഓരോന്നും അവൾ നൽകീടവേ,
ഭക്തിതൻ നിർമ്മല ഭാവം മിന്നി.
രാമനായി കാത്തുനിന്നു.

"വരുമോ എൻ രാമപ്രഭൂ?"
എന്നൊരു പ്രാർത്ഥന അധരത്തിൽ.
ഓരോ ശ്വാസവും നാമജപം,
ഓരോ നിമിഷവും പ്രതീക്ഷ.

അവസാനം രാമൻ വന്നപ്പോൾ,
ആനന്ദാശ്രു കണ്ണിലൊഴുകി.
സ്നേഹപൂർവം കായ്കനികൾ,
സ്വീകരിച്ചു രാമചന്ദ്രൻ.

ഭക്തിയല്ലോ വലുതെന്നു,
ലോകമെങ്ങും പഠിപ്പിച്ചു.
ജാതിയോ ധനമോ നോക്കാതെ,
സ്നേഹമത്രേ ദൈവപഥം.

ശബരിയുടെ നന്മയുള്ള,
ഭക്തി ഇന്നും ദീപമാകുന്നു.
രാമനാമം ഹൃദയത്തിൽ,
നിത്യവും തെളിഞ്ഞിടട്ടെ.


ജീ ആർ കവിയൂർ 
16 07 2026
(തിരുവല്ല, കവിയൂർ)



Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം