കിട്ടുവിൻ്റെ അപ്പൂപ്പൻ്റെ പാവം കാർ

കിട്ടുവിൻ്റെ അപ്പൂപ്പൻ്റെ പാവം കാർ
ചുവന്ന നിറമുള്ള പാവം കാർ,
വെയിലും മഴയും കൊണ്ടുകിടക്കും കാർ.
കാർ കാർ കാർ കിട്ടുവിന്റെ അപ്പൂപ്പന്റെ
മാനം നോക്കി കിടക്കും കാർ.

കിടന്ന കിടപ്പിൽ ചെവിക്കു പിടിച്ചാൽ കാറും കാറും.
എത്ര ചാടി മറിഞ്ഞാലും,
അതിന്റെ മുകളിൽ ഏറി ചാടിയാലും
ഒന്നും മിണ്ടാതെ കിടക്കും പാവം കാർ.

കിട്ടുവും അച്ഛനും അമ്മയും കൂടി
പാർക്കിലൊന്നു കറങ്ങി വന്ന നേരത്ത്
ഗേറ്റിനടുത്തു വെച്ച് നിന്നുപോയ കാർ.

ചെവിക്കു പിടിച്ചിട്ടും അനങ്ങാതെ നിന്നപ്പോൾ
അപ്പൂപ്പനും ചേർന്ന് തള്ളി അകത്തോട്ടു കയറ്റി
ഈ പാവം പഴയ ആൾട്ടോ കാർ.

അമ്മൂമ്മ കളിയാക്കി ചിരിക്കും
പാവം പഴയ ആൾട്ടോ കാർ.
കാർ കാർ കാർ കിട്ടുവിന്റെ
കളിക്കൂട്ടുകാരൻ കാർ.


ജീ ആർ കവിയൂർ 
26 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം