ആത്മാവിൻ യാത്ര

ആത്മാവിൻ യാത്ര


അറിയാതെ ആത്മാവിൻ
ആഴങ്ങളിലായ് തൊട്ടുണർന്നു
അലൗകിക മന്ത്രമുഖരിതമാം
ആനന്ദാനുഭൂതിയിലായ്

ആഴിയുടെ തീരത്ത് നിന്നും
അണയാതെ കത്തും ഒരു ജ്വാലയായ്
ആഗ്രഹങ്ങളുടെ തിരവന്നു
ആളിക്കത്തും അറിവിൻ ഓർമ്മകൾ

അലയും മോഹത്തിൻ
ആഴിയിൽപ്പെട്ടുഴലുന്നു
ആർക്കുമറിയാത്ത വഴികളിലൂടെ
അനസ്യൂതം നടക്കുന്നു തനിയെ.

അലകടലലകളിൽ ആടിയുലഞ്ഞും,
അലിവറ്റ കാലത്തിൻ ചുവടുകൾ താണ്ടി,
അവസാനയാത്രതൻ വഴിവിളക്കായ്,
അകതാരിൽ വീണ്ടുമൊരു ദീപം ജ്വാലയാവാം.

അനന്തമാം ആകാശച്ചെരുവിലായ് നോക്കി,
അപൂർണ്ണമീ ജീവിതകാവ്യം കുറിച്ചും,
അറിയാതെ വീണ്ടുമീ ആത്മരാഗത്തിൽ,
അലിയുന്നു ഞാനുമെൻ ചിന്തകളും.

ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം