ശ്രീരാമവിജയം: യുദ്ധകാണ്ഡം
ശ്രീരാമവിജയം: യുദ്ധകാണ്ഡം
പോർക്കളം ചൂഴുന്നു വാനിലമ്പുകൾ,
നീതിയും ക്രൗര്യവും തമ്മിലേറ്റുവാൻ;
വീരനാം രാമൻ വില്ലു കുലയ്ക്കുന്നു,
ലങ്കതൻ നിഴലുകളെ മായിക്കുവാൻ.
അനുകമ്പ തീരത്തു വിറയ്ക്കുന്നു മേദിനി,
നെഞ്ചിൻ തുടികൊട്ടി പേടിക്കുന്നു സർവ്വവും;
ഓരോ ശരത്തിലും രാക്ഷസന്മാർ വീഴുന്നു,
ദൈവിക വിജയം തിളങ്ങുന്നു.
വാനരപ്പട പോരിനുറച്ചുനിൽക്കുന്നു,
വീരഗാഥകൾ ഉരുവിടുന്നു;
വാനിൽ നിന്നമരന്മാർ ആശീർവദിക്കുന്നു,
രാമനാം പൊരുളുമകുടത്തിൽ.
സാഗരം മുഴങ്ങുന്നു ദുഃഖതാപത്താൽ,
രാവണൻ പോരാടുന്നു വൃഥാ തന്നെ;
ശരങ്ങൾ പ്രകാശകിരണങ്ങളായ് വരുന്നു,
അന്ധകാരം മായ്ക്കുവാൻ.
ധർമ്മത്തിന്റെ ചക്രം തിരികെവന്നു,
ശാന്തിയുമേകുന്ന സമാദരണീയമായ്;
വിജയഗാനം മുഴങ്ങുന്നു ദിക്കുകളാകെയും,
രാമന്റെ കൃപയും ശക്തിയും തുണയായി.
ജീ ആർ കവിയൂർ
23 07 2026
( തിരുവല്ല, കവിയൂർ)
Comments