തിരിച്ചറിവ്!
തിരിച്ചറിവ്!
മൊഴിയഴകിൽ മറന്നു കുയിലേ
മിഴിയഴകിലൊന്നും കണ്ടില്ലല്ലോ
മനസ്സിൽ വിരിഞ്ഞ സ്വരവസന്തം
മായാതെ തുടരുന്നുവല്ലോ കണ്ണേ..
മയിൽപ്പീലിക്കണ്ണുകൾ വിടർത്തിടുമ്പോൾ
മോഹങ്ങൾ തന്നെയല്ലേ കാണുന്നത്?
മലർവാടിതന്നിലെ മലരുകളോടായ്
മധുരമായ് ചോദിക്കുന്നു പ്രകൃതിയോടായ്..
മഴയായി പെയ്തു മലനിരകൾ തഴുകി
അരുവികൾ ഒഴുകി പുഴകളായ് മാറി
കടലിൽ ചെന്നലിയും കാഴ്ചതന്നിൽ
മഹിമയാർന്ന സത്യമറിഞ്ഞു..
മണ്ണിലെ സർവ്വചരാചരങ്ങളിലും
മനോഹാരിതയരുളും ശക്തിയല്ലോ
മഹത്തായ പ്രപഞ്ചസൗന്ദര്യമെന്നും
മായാത്തതെന്നുമെൻ തിരിച്ചറിവ്!
ജീ ആർ കവിയൂർ
26 07 2026
(തിരുവല്ല, കവിയൂർ)
Comments