ആധുനിക ധൃതരാഷ്ട്രന്മാർ

 ആധുനിക ധൃതരാഷ്ട്രന്മാർ


പുത്രമോഹത്താൽ അന്ധനായ് തീർന്നൊരു
ധൃതരാഷ്ട്രർ വാഴുമീ ലോകമിന്ന്;
അധികാരഗർവ്വത്തിലും ആയുധക്കൂട്ടിലും
അപരന്റെ നാശം കൊതിപ്പൂ രാജ്യം.

അസുരഭീമനെ തല്ലിത്തകർക്കുംപോലെ
അണുബോംബുകളാൽ കളിപ്പൂ ലോകം;
പ്രതികാരവാഞ്ഛയുടെ ക്രോധാഗ്നിയിൽ വെന്ത്
പ്രതിസന്ധിയിലാകുന്നു ഭൂമിയിന്ന്.

ഗാന്ധാരി തൻ കണ്ണുകെട്ടിയതുപോലെ
നേരുകൾ കാണാതെ ഭരണകൂടം;
അധർമ്മത്തിൻ പാതയിൽ യുദ്ധം നയിച്ചു
അഭയാർത്ഥിപ്രവാഹങ്ങൾ തീർത്തിടുന്നു.

വ്യാസന്റെ വാക്കുകൾ കേട്ടതുപോലെയീ
ഭൂമിയിൽ ശാന്തിതൻ മന്ത്രം വേണം;
വൈരമെല്ലാം വെടിഞ്ഞൊറ്റ കുടുംബമായ്
മാറട്ടെയീ ലോകമെന്നുമെന്നും.

ജി. ആർ. കവിയൂർ
03-07-2026
(തിരുവല്ല, കവിയൂർ)


Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത