വിജയത്തിന്റെ കാഹളം'
വിജയത്തിന്റെ കാഹളം'
ഇനിയും പാടുവാനായി
ഇല്ലൊരു ആത്മനിവേദനം
ഇഹലോക ജീവിത സാഗര
ഇഴയില്ലാ ബന്ധങ്ങൾക്ക്
ഈണം പാടാനാവില്ല എന്നാൽ
പണം ഒരു നിണം പലവുരു
തൃണം എന്ന് കരുതിയാലും
ഫണം ഉയർത്തി കാട്ടുന്നു
കണം കണക്കേ കനത്തിൽ
തരും നൊമ്പരം കാട്ടുന്നു
കരേറും ദുർഘടത്തിൽ
നിന്നും ഉയരും
മുഴക്കം കേൾക്കുന്നു
ചിറകടിയും വിജയത്തിന്
കാഹളം അകലെ അല്ല
ഉള്ളം പറയുന്നു
" ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ
നിബോധത""
ജീ ആർ കവിയൂർ
01 07 2026
( തിരുവല്ല, കവിയൂർ)
Comments