സ്വർഗ്ഗീയ ഗംഗ

സ്വർഗ്ഗീയ ഗംഗ
സ്വർഗ്ഗീയ ഗംഗ ഉണർന്ന് ഒഴുകും
സ്വപ്ന ശൈലങ്ങളിൽ മാറ്റൊലിക്കൊണ്ട്
സ്വര വസന്തമായി അമൃത ധാരയായി
സ്വർണ്ണ വർണ്ണങ്ങൾ തീർക്കുന്നു

സ്വയം ഉരുകി പടരുന്നു
സ്വാർത്ഥതയുടെ ഭാവന
സ്വനം തീർക്കുന്നു രതിലയ ഭാവങ്ങൾ
സ്വസ്തി തീർക്കുന്നു എന്നിൽ

സാന്ത്വനമേകുന്നു ഹൃദയധമനികളിൽ
സ്വാദു നൽകുന്നു മന്ത്രമുഖരിതമാം
സ്വാഗതം അരുളുന്നു അനന്ത വിഹായസ്
സ്വച്ഛന്ന മൃത്യു തേടുന്നു ശാന്തത

ജീ ആർ കവിയൂർ 
24 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം