ജീവിതത്തിന്റെ ഏടുകൾ
ജീവിതത്തിന്റെ ഏടുകൾ
മുറിവുകൾ നീ തന്നതൊക്കെ കരിയാതെ ഉണ്ട് ഇപ്പോഴും,
ജീവിതമെന്ന പുസ്തകത്തിലെ വായിച്ചു തീരാത്ത ഏട്.
പ്രണയാക്ഷരങ്ങൾ കോറിയിട്ട് വ്രണമായി നിണമൊഴുകിക്കൊണ്ട്
തിരികെ വരാത്ത ലോകത്തിലേക്ക് തിരിച്ചുപോരുമ്പോഴും
മധുരനോവിനെ ഇല്ല അവസാനം.
കാറ്റിന്റെ കൈകളിൽ ഒതുങ്ങാത്ത സ്വപ്നങ്ങളും,
മൗനത്തിന്റെ താഴ്‌വരയിൽ അലയുന്ന തേങ്ങലുകളും,
നിലാവിന്റെ നിഴൽ പറ്റി നീങ്ങിയവയും,
കനവിന്റെ പൂന്തോപ്പിൽ ചിതറിവീണ പൂക്കളും,
കാലത്തിന്റെ മണൽത്തരികളിൽ മായാതെ കിടക്കുന്നു.
വസന്തം തന്ന വർണ്ണപ്പൂക്കൾ കൊഴിഞ്ഞുപോയതും,
മഴപെയ്തൊഴിഞ്ഞ മണ്ണിലെ നനവും,
ഇലകൾ കൊഴിഞ്ഞ ശിഖരങ്ങൾ കാറ്റിലാടിയതും,
ഒരു പുതിയ പ്രഭാതത്തെ കാത്തിരിക്കുന്ന ഓരോ ജീവന്റെ തുടിപ്പും.
ചൂടേറ്റിടും വേനലിൻ പകൽച്ചൂടും,
പെയ്തൊഴിയാ വർഷത്തിൻ ഇടിയും മഴയും,
തണുപ്പായ് പെയ്യുന്ന ഹേമന്തത്തിൻ മൂടലുകളും,
ഇലകൊഴിയും ശിശിരത്തിൻ ശൂന്യതയും ഒത്തുചേരുന്നതാണ് കാലം.
ജീ ആർ കവിയൂർ
25 07 2026
( തിരുവല്ല, കവിയൂർ)
Comments