തിരുവല്ലാഴപ്പാ കരുണാസാഗരാ

തിരുവല്ലാഴപ്പാ കരുണാസാഗരാ
ആനന്ദമേകുന്നു നിൻ അരികിൽ വന്നു
തൊഴുകൈയോടെ കണ്ണടച്ചു നിൽക്കും നേരമപ്പോൾ,
ഒരു കുളിർതെന്നലായിത്തഴുകിയകലും-
നിൻ സാമീപ്യമെന്നോണം കൊണ്ടുവന്നിതോ!

തിരുവല്ലാഴപ്പാ കരുണാസാഗരാ
തവ പാദ പങ്കജത്തിൽ കുമ്പിടുന്നേൻ!

ചന്ദനവും അഖിലും മാർന്ന ഗന്ധവും,
അവിടുത്തെ രൂപം കണ്ടറിയാതെ-
മനമത് വൈകുണ്ഠത്തിലെത്തി നിൽക്കും പോലെ.

കർമ്മങ്ങളിൽ നീ തുണയായ് വരണേ,
ദുരിതങ്ങൾ നീക്കി അടിയനെ കാത്തീടണേ!
ഓരോ നിമിഷവും നിൻ നാമമുരച്ചാൽ-
ഭാരമെല്ലാം നീങ്ങുമെന്നുറപ്പാണ്!

തിരുവല്ലാഴപ്പാ കരുണാസാഗരാ
തവ പാദ പങ്കജത്തിൽ കുമ്പിടുന്നേൻ!

ഭഗവാനേ തിരുവല്ലാഴപ്പാ എൻ ഭാഗ്യമെന്നു പറയേണ്ടു,
തിരുനടയ്ക്കരികേ നിവസിപ്പിതാ ഞാനും!
ഹരേ ശ്രീവല്ലഭാ കാത്തുകൊള്ളേണമേ...

ജീ ആർ കവിയൂർ 
13 07 2026
( തിരുവല്ല , കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “