ഉള്ളിലെ അവിദ്യാ നിഴൽ
ഉള്ളിലെ അവിദ്യാ നിഴൽ
രാവണ ഭാവങ്ങൾ ദൂരെയാലല്ല
നമ്മുടെ ഉള്ളിൽ തന്നെയുണ്ടല്ലോ എല്ലാം
രാജസ താമസ ഗുണങ്ങളായ് മാറി
മനസ്സിനെ മൂടുന്ന ഇരുളാണവർ എന്നും
വ്യക്തിരൂപത്തിൽ സമൂഹത്തിൽ കാണുന്നൂ
തിന്മതൻ പാതയിൽ പോകുന്നോരെല്ലാം
ആ അസുര ഭാവങ്ങൾ പുറത്തു വരുന്നത്
അവിദ്യതൻ നിഴലിൽ നാം വീഴുമ്പോഴാണ്
അറിവില്ലായ്മ തൻ അന്ധകാരത്തിൽ
കോപവും മോഹവും വളരുന്നു നമ്മിൽ
ഗുണങ്ങളാൽ നമ്മെ വഴിതെറ്റിച്ചീടും
ഈ അവിദ്യയല്ലോ സകലതിൻ കാരണം
സത്യാനന്ദ സരസ്വതി സ്വാമികൾ ചൊന്നൂ
ഉള്ളിലെ തിന്മയെ ദൂരത്തു മാറ്റാം
ജ്ഞാനത്തിൻ വെളിച്ചം മനസ്സിൽ നിറച്ചാൽ
ദശാനന ഭാവങ്ങൾ ഇല്ലാതെയേ പോകൂ
ജീ ആർ കവിയൂർ
15 07 2026
(തിരുവല്ല , കവിയൂർ)
Comments