വാർദ്ധക്യത്തിലെ അപ്പം
വാർദ്ധക്യത്തിലെ അപ്പം
വിശപ്പടക്കാൻ അപ്പമുണ്ട്,
മനമുണർത്താൻ സ്നേഹമെവിടെ?
വാർദ്ധക്യത്തിൻ വഴിയിലൂടെ
നടക്കാൻ തുണയാരുണ്ട്?
പൊൻപാത്രത്തിൽ വിളമ്പിയാലും
പരിഹാസം കൂട്ടിനുണ്ടെങ്കിൽ,
അമൃതമെന്നു തോന്നില്ലത്,
കണ്ണീരാകും ഓരോ ഉരുളും.
ഉണങ്ങിയൊരു അപ്പക്കഷണം
സ്നേഹത്തോടെ നീട്ടിയാൽ,
അതിലേറെ മധുരമുള്ള
വിരുന്നില്ല ഈ ലോകത്തിൽ.
കൈപിടിച്ചു കൂടെയിരുന്ന്
രണ്ടു വാക്കു ചൊല്ലിയാൽ,
വൃദ്ധഹൃദയം പൂത്തുലയും,
ജീവിതം വീണ്ടും പുഞ്ചിരിക്കും.
ഇന്ന് അവർക്ക് താങ്ങാകൂ,
നാളെ നാം ആ സ്ഥാനത്ത്;
സ്നേഹമാണ് വാർദ്ധക്യത്തിൽ
ഏറ്റവും രുചിയുള്ള അപ്പം.
ജീ ആർ കവിയൂർ
08-07-2026
(തിരുവല്ല, കവിയൂർ)

Comments