ആത്മസ്വരൂപമേ നമസ്കാരം

ആത്മസ്വരൂപമേ നമസ്കാരം

ആത്മ സ്വരൂപമേ അങ്ങയുടെ തിരുവചനങ്ങൾ 
ഇന്നുമെൻ കർണപുടങ്ങളിൽ മുഴങ്ങുന്നു നിത്യം.
അറിവിന്റെ കേദാരമേ ആഴങ്ങൾ തേടുന്നവർക്ക് 
അഖിലം സലിലമായി ആശ്രയമേകുന്നു തൃച്ചിന്തനം.

അവിടുത്തെ തിരു കരങ്ങളാൽ പ്രതിഷ്ഠിച്ചു ഹനുമൽ രൂപങ്ങൾ 
പ്രണമിച്ചു പോരുന്നു എന്നും ഭക്തർ പ്രിയമോടൊരുപോൽ,
പ്രണവ സ്വരൂപമേ പ്രാണ പൊരുളായ ഗുരുദേവനല്ലോ 
യോഗാ വിദ്യാലയത്താൽ ഉണർത്തിയ ജ്ഞാനദീപം.

പുസ്തകങ്ങളാൽ വിജ്ഞാനത്തിൻ പൊരുൾ പകർന്നു നൽകി,
'പുണ്യഭൂമി' പത്രത്താൽ നാടിന്നു വെളിച്ചമേകി.
നീലകണ്ഠ ഗുരുപാദർതൻ പാവന പാതയിൽ സഞ്ചരിച്ചു,
ധർമ്മത്തിൻ പൊരുളായ യുഗപുരുഷനായ് ജ്വലിച്ചു അവിടുന്ന്.

അങ്ങ് ചെങ്കോട്ടുകോണത്തിൻ തിരുനടയിൽ സമാധിയായെങ്കിലും,
അണയാത്ത ജ്യോതിസ്സായി ഉള്ളിൽ എന്നും പ്രകാശിക്കുന്നു.
ലളിതാ സഹസ്രനാമ മന്ത്രങ്ങൾ കോടിയuരുവിട്ട പുണ്യം,
അവതാര ശതാബ്ദിയിൽ തിളങ്ങിയ ശതകോടി അർച്ചനതൻ ധന്യത.

സപ്തലോകം തൻ മാതൃകയാൽ ഉയർന്ന ജ്യോതിക്ഷേത്രമേ,
സപ്തചരങ്ങൾ തൻ ലയാവസ്ഥിയാം പുണ്യാവകാശമേ.
ആ മഹാപുരുഷന്റെ ദിവ്യസാന്നിധ്യം ഇന്നും 
ആ ക്ഷേത്രത്തിന്റെ ഉള്ളിലണയാത്ത ജ്യോതിസ്സായ് പ്രകാശിക്കുന്നു!


ജീ ആർ കവിയൂർ 
07 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത