കിട്ടുവിനു ഇന്ന് പിറന്നാൾ

കിട്ടുവിനു ഇന്ന് പിറന്നാൾ 
അതിരാവിലെ അമ്പലത്തിൽ പോയി 
ഭഗവാനെക്കണ്ടു തൊഴുതുമടങ്ങി 
പോരുമ്പോൾ ആനയെയും കണ്ടുകളിർത്തു 

പിന്നെ കിട്ടിയല്ലോ അച്ഛൻ തന്ന 
കുട്ടിയുടുപ്പും ഏറെ സന്തോഷം 
കുഞ്ഞമ്മൂമ്മ കൊണ്ടുവന്നു തന്നല്ലോ 
കളിപ്പാട്ടവും ഏറെ പ്രിയം 

കണ്ടുനിന്ന അപ്പൂപ്പനും അമ്മൂമ്മയ്ക്കും 
കിട്ടു നൽകി ഒരു ചക്കരയുമ്മ സമ്മാനം 

നാവിൽ കൊതിയൂറും പായസവും 
ഇലയിൽ വിളമ്പിയ വിഭവങ്ങളും 
ഉണ്ണാൻ എല്ലാവരും ഉണ്ടായിരുന്നു 
പിറന്നാൾ സദ്യയിൽ സന്തോഷവും! 

കാനഡയിൽ നിന്നും പേരമ്മ മൊബൈൽ കോളിലൂടെ വിളിച്ചപ്പോൾ 
ദക്ഷുവും കിട്ടുവും തമ്മിൽ കണ്ടു 
പിറന്നാൾ ആശംസകളും അറിയിച്ചു 

കണ്ടാൽ ഏറെ ചന്തമുള്ള 
കളിപ്പാട്ടങ്ങളുമായി കളിയിൽ 
കിട്ടുവിന്റെ ലോകം പ്രിയകരം 
കിട്ടുവിന്റെ ലോകം പ്രിയകരം

ജീ ആർ കവിയൂർ 
25 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം