വിഷാദരാഗം
വിഷാദരാഗം
ഒറ്റയ്ക്ക് തൊടിയിൽ
ഒത്തി നടക്കുന്ന മൈന
മനസ്സിലൊരു വിഷാദം
മിഴിനിറച്ചോരു കാഴ്ച
ചൊടികളിൽ അറിയാതെ
വിരിഞ്ഞൊരു വിഷാദരാഗം
മൂളീട്ടും മതിവരാതെ എഴുതുവാനിരുന്നുമെല്ലേ
അസ്വസ്ഥമായി ഉള്ളുരുകിയ
ചിന്തകളാൽ ഉറങ്ങാനാവാതെ...
പുറത്ത് കർക്കിടകമഴ തകർക്കുമ്പോൾ
വേനൽ ആയിരുന്നു ഓർമ്മകളിൽ
വസന്തം ഇനി എന്നാണാവോ
ഒന്ന് വരുക കൊക്കൊരുമ്മി
ചില്ലകളിൽ ചേക്കേറുമാ
ഇലഞ്ഞി പൂക്കുന്ന നേരം
ജീ ആർ കവിയൂർ
15 07 2026
(തിരുവല്ല , കവിയൂർ)
Comments