ജീവൽ പ്രാർത്ഥനാഞ്ജലി

ജീവൽ പ്രാർത്ഥനാഞ്ജലി

ജീവിത വഴികളിലെ 
നൊമ്പരങ്ങളിൽ നിത്യം
നീ എൻ കൂടെ ഉണ്ട് 
ജീവൽ എൻ നാഥാ 

ഇരുളടഞ്ഞ പാതകളിൽ 
ഇടറി ഞാൻ വീഴുമ്പോൾ 
കൈപിടിച്ചുയർത്തുവാൻ 
കരുണാമയൻ നീയുണ്ട്.

ആരും ഇല്ലാതെയെൻ 
ആത്മാവ്‌ നൊന്തുമ്പോൾ 
ആശ്വാസമേകുവാൻ 
അരികിൽ നീ മാത്രമുണ്ട്.

കണ്ണീർക്കടലിലെൻ 
തോണി ഉലയുമ്പോൾ 
കാത്തുരക്ഷിച്ചെന്നെ 
തീരത്തെത്തിപ്പാൻ നീയുണ്ട്.

ഈ ലോകമോഹങ്ങൾ 
എന്നെ തളർത്തുമ്പോൾ 
സത്യത്തിൻ വെളിച്ചമായി 
സ്നേഹനാഥാ നീയുണ്ട്.

എല്ലാം അറിയും സർവ്വേശ്വരാ, 
എങ്ങും തുണയായ് വാഴുന്നോനേ, 
അഖിലാണ്ഡങ്ങൾക്കും അധിപതിയായ്, 
അടിയനിതാ പ്രാർത്ഥനയേകുന്നു!

ജീ ആർ കവിയൂർ 
07 07 2026 

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം