ഗുരുവായൂരപ്പനു സമർപ്പണം

ഗുരുവായൂരപ്പനു സമർപ്പണം


കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ,
കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ.

നെഞ്ചിലെ ഹിമകണം കണ്ണിൽ നിന്നു ധാരയായി
ഉരുകിയുരുകി പ്രണവമായി ജീവിതപാതകളിൽ,
കണ്ണന്റെ കർമ്മപഥങ്ങളിലൂടെ കൈപിടിച്ചു മുന്നേറെ മുന്നേറി,
കരുത്ത് എങ്ങോട്ടേക്കോ നടത്തിയത് അറിഞ്ഞില്ല.

കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ,
കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ.


എങ്ങോട്ടെന്നറിയാതെ അലഞ്ഞ നാളുകൾ,
ഇരുളിൽ മുങ്ങിടാതെ നിന്നിരുന്ന നാൾ;
ജീവിതവിജയങ്ങൾ തേടിപ്പിടിച്ചതും,
ലോകത്തിൻ മോഹങ്ങളിൽ ചുറ്റിനടന്നതും.

കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ,
കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ.

ഇന്നീ നിമിഷത്തിൽ ഓർമ്മകളിൽ വരുന്നു,
എല്ലാം ഗുരുവായൂരപ്പാ നിൻ കൃപ കൊണ്ടാണെന്നും;
ആ വഴിതെളിയാത്ത വഴികളിലും,
നിൻ്റെ തിരുപാദ ദർശനം പവിത്രം.

കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ,
കണ്ണന്റെ കാരുണ്യ പീയൂഷമല്ലാതെ
മറ്റെന്തു പറയേണ്ടൂ മനസ്സേ.

അകം നിറഞ്ഞൊരു ദിവ്യാനുഭവം,
തളരാതെ താങ്ങിനിർത്തിയ ശക്തി;
ജീവിതയാത്രയിൽ തുണയായി നിന്ന സാന്നിധ്യം,
എല്ലാം അവിടുത്തെ കാരുണ്യമെന്നല്ലാതെ.


ജീ ആർ കവിയൂർ 
23 07 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം