ആത്മഗീതം
ആത്മഗീതം
അരങ്ങൊഴിഞ്ഞ വേളകളിൽ
അരികത്തു വന്നു നിന്നു
അണയാത്ത സ്നേഹപ്രവാഹമായി
അവർണ്ണനീയമാം പ്രകാശധാരയായി.
അലയുന്ന ചിന്തകൾ ശാന്തമായി
അറിയുന്നു നിൻ സാന്നിധ്യം...
അലങ്കാരമില്ലാത്ത കവിതയിലെ
അവിരാമമാം അക്ഷരങ്ങളുടെ വരവ്.
അനുഗ്രഹത്തിൻ അമൃതധാര
അകമാകെ നിറയുമ്പോൾ,
അനന്തമാം ആനന്ദമായി
അനുദിനം നീ വിരിയുന്നു.
അകലങ്ങൾ അലിഞ്ഞുമാറി
അഭയമായി നീ ചേരുന്നു,
അഹങ്കാരം അടർന്നുവീണ്
അനുരാഗം മാത്രം ശേഷിക്കുന്നു.
അവിച്ഛിന്നമാം ആത്മഗീതം
അന്തരംഗം ആലപിക്കുമ്പോൾ,
അക്ഷയമാം നിൻ കാരുണ്യം
അമൃതമായി ഒഴുകിടുന്നു.
ജീ ആർ കവിയൂർ
24 07 2026
( തിരുവല്ല, കവിയൂർ)
Comments