ആ അറിവ് എത്ര പരിമിതം?
ആ അറിവ് എത്ര പരിമിതം?
ആയിരം വസന്തങ്ങൾ കൊഴിഞ്ഞാലും
ആത്മബന്ധങ്ങൾ വേർപിരിയുമോ?
ആഴങ്ങളിൽ പടരുന്ന വേരുകളല്ലോ
ആൽമരത്തെ നിലനിർത്തുന്നത്.
ആകാശത്തു മിന്നും താരകങ്ങൾ
ആകെ കാഴ്ചയിൽ ചെറുതാണെങ്കിലും
ആകാരം എത്ര വലുതെന്നോ?
ആ അറിവ് എത്ര പരിമിതം?
ആത്മാർത്ഥതയോടെ തിളങ്ങുന്ന കണ്ണുകൾ
ആശ്വാസമേകും അൻപിൻ തണലുകൾ!
ആകുലതകളൊക്കെ അലിയിച്ചു കളയും
ആർദ്രഭാവങ്ങൾ തീരത്തെ അടുപ്പിക്കുന്നു!
ആലാപനമധുരിമ നിറയും നാദമായ്
ആഴിപോൽ പ്രണയം അണയാതെ കാക്കുന്നു!
ആനന്ദാനുഭൂതി തൻ ആഴമത്രയും
ആത്മാവിൽ പൂക്കും ആശതൻ സ്വത്തുക്കൾ!
ആയിരം വസന്തങ്ങൾ കൊഴിഞ്ഞാലും
ആത്മബന്ധങ്ങൾ വേർപിരിയുമോ?
ആഴങ്ങളിൽ പടരുന്ന വേരുകളല്ലോ
ആൽമരത്തെ നിലനിർത്തുന്നത്.
ജീ ആർ കവിയൂർ
26 07 2026
(തിരുവല്ല, കവിയൂർ)
Comments