തിരുവോണം വരവായി

തിരുവോണം വരവായി
കർക്കിടകം ഒഴിയുമ്പോൾ
രാമായണം പാടി തീരുമ്പോൾ
ചിങ്ങത്തിന് ചിരി പടരുമ്പോൾ
ചില്ലമേൽ ഇരുന്നു ചെല്ലക്കിളി 
ഓണ പാട്ടുകൾ പാടുമല്ലോ...

വന്നല്ലോ വന്നല്ലോ സന്തോഷം വന്നല്ലോ
വരവായി വരവായി തിരുവോണം വരവായി

പൂവിളികൾ ദൂരെ കേൾക്കുമല്ലോ
പൂക്കളങ്ങൾ മുറ്റത്തുണരുമല്ലോ
കാത്തിരുന്നോരാ തിരുവോണ നാളിൽ
മാവേലി മന്നൻ എഴുന്നള്ളുമല്ലോ!

വന്നല്ലോ വന്നല്ലോ സന്തോഷം വന്നല്ലോ
വരവായി വരവായി തിരുവോണം വരവായി

കോടി ഉടുത്തു നമ്മൾ ഒരുങ്ങുമ്പോൾ
ഓണസദ്യ വട്ടങ്ങൾ ഒരുക്കുമ്പോൾ
ഒരുമതൻ നന്മകൾ പങ്കുവെക്കാൻ
മനം നിറയെ സന്തോഷം തുളുമ്പുമല്ലോ!

വന്നല്ലോ വന്നല്ലോ സന്തോഷം വന്നല്ലോ
വരവായി വരവായി തിരുവോണം വരവായി

തുമ്പയും മുക്കുറ്റിയും ചിരിക്കുമ്പോൾ 
മാന്തോപ്പിൽ ഊഞ്ഞാലുകൾ ആടുമ്പോൾ 
ഐശ്വര്യപ്പൊൻകതിർ ചൂടിയീ നാട് 
പുതിയൊരു പുലരിയെ വരിക്കുമല്ലോ!


ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം