ആഹാ നമ്മുടെ ദച്ചുകുട്ടൻ!

ആഹാ... ആഹാ...
നമ്മുടെ ദച്ചുകുട്ടൻ...
ആഹാ... ആഹാ...
നമ്മുടെ ദച്ചുകുട്ടൻ...

കടലിനുമപ്പുറം കാനഡയിൽ,
കളിച്ചുലയുന്നു ദച്ചുകുട്ടൻ.
കൊച്ചു കൊച്ചു സന്തോഷങ്ങൾ,
കണ്ണിലൊളിപ്പിക്കും മിന്നാമിനുങ്ങൾ.

കുത്തിവരയ്ക്കും കടലാസുകളിൽ,
വർണ്ണം ചാർത്തും സ്വപ്നലോകം.
കുഞ്ഞു വിരലിൽ പൂക്കും ചിത്രങ്ങൾ,
കൗതുകമൊട്ടുകൾ വിരിയുന്ന നേരം.

ആഹാ നമ്മുടെ ദച്ചുകുട്ടൻ!
ആഹാ നമ്മുടെ ദച്ചുകുട്ടൻ!
ചിരിയാൽ പൂക്കും കുഞ്ഞുലോകം,
സ്നേഹമുണർത്തും ദച്ചുകുട്ടൻ!

ജനാലയ്ക്കപ്പുറം നീലാകാശം,
ട്രെയിനും നഗരവും നോക്കും നേരം.
പുതിയ കാഴ്ചകൾ ഹൃദയത്തിലാക്കി,
സ്വപ്നം തീർക്കും കുഞ്ഞുമനം.

ചിരിച്ചുകൊണ്ടൊരു ചിത്രം വരച്ച്,
നാളെയെ നിറമാക്കും മിടുക്കൻ.
കാണുന്ന ലോകം കഥയാകുമ്പോൾ,
പാടും കാറ്റും കൂടെയവനോട്.

അങ്ങ് ദൂരെയുണ്ട് കേരളനാട്ടിൽ,
കാത്തിരിപ്പുണ്ട് സ്നേഹമിഴികൾ.
അമ്മൂമ്മയും അപ്പൂപ്പനും,
കുഞ്ഞമ്മയും പിന്നെ കിട്ടുവും.

"എപ്പോൾ വരും നമ്മുടെ കുഞ്ഞേ?"
എന്ന് ചോദിക്കും ഓരോ ദിനവും.
സ്നേഹപ്പാലം കടന്നെത്തുന്ന
ഹൃദയമാകുന്നു ദച്ചുകുട്ടൻ.

ആഹാ നമ്മുടെ ദച്ചുകുട്ടൻ!
ആഹാ നമ്മുടെ ദച്ചുകുട്ടൻ!
സ്നേഹമൊലിക്കുന്ന കുഞ്ഞു ഹൃദയം,
എല്ലാവരുടെയും ദച്ചുകുട്ടൻ!

ആഹാ... ആഹാ...
നമ്മുടെ ദച്ചുകുട്ടൻ...
ആഹാ... ആഹാ...
നമ്മുടെ ദച്ചുകുട്ടൻ...

ലാ... ലാ... ലാ...
ദച്ചുകുട്ടൻ...
ലാ... ലാ... ലാ...
നമ്മുടെ ദച്ചുകുട്ടൻ...

ജീ ആർ കവിയൂർ 
05 07 ,2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

പ്രഭാത കിരണം

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത