പ്രണയാതുരം

പ്രണയാതുരം

വാക്കുകളല്ല ഇവിടെ കുറിക്കുന്നത്,
നെഞ്ചിൻ്റെ നേർത്ത തുടിപ്പുകളാണ്.
ലോകം ഇതിനെ എന്തുതന്നെ വിളിക്കട്ടെ,
ഭയമില്ലാതെ തുറന്നെഴുതുന്നു.

മൗനം പോലും വാചാലമാകുന്ന നിമിഷങ്ങളിൽ,
ഓർമ്മകൾ തനിയെ പാടിയ പാട്ടാണിത്.

ആ പ്രണയം സ്വന്തം മാത്രമാണ്.
ഇത് പതിവുകൾക്കെതിരായ വിപ്ലവമെങ്കിൽ,
അങ്ങനെ തന്നെയാകട്ടെ എന്ന് കരുതും!

അകലങ്ങളിലിരുന്നും ഹൃദയങ്ങൾ തമ്മിൽ,
അറിയാതെ നെയ്യുന്നൊരു അദൃശ്യനൂലാണിത്.

സത്യത്തെ സത്യമെന്നു വിളിച്ചു,
അതിൽ തെറ്റൊന്നുമില്ല ഈ കണ്ണുകളിൽ.
ഇരുളിൽ കരിഞ്ഞുപോകുന്ന ശലഭം പോലെ,
ഈ സ്നേഹത്തിൽ ഉരുകാൻ എന്നും ഒരുക്കമാണ്.

ജീ ആർ കവിയൂർ 
17 07 2026
(തിരുവല്ല, കവിയൂർ)

Comments