മംഗളപഥത്തിൽ ചേർന്നിടുമല്ലോ..

തുഞ്ചനെഴുതിയ രാമായാണശീലുകൾ 
ആമരമീ മരം പാടി രാമ നാമ മന്ത്രം
കാട്ടാളനാം രക്താകാരൻ 
വാൽമീകിയായായ് മാറിയല്ലോ ഭൂവിൽ

ശൂന്യമായ ആ ഉള്ളത്തിൽ നാഥന്‍റെ
നാമം പൂവായി വിരിഞ്ഞില്ലോ രാവിൽ
മലർക്കൂടിൽ മൃതുഭാഷയാൽ
ഒഴുകിപ്പാടിയല്ലോ ജഗത്തിൻ മോക്ഷം

കണ്ണീരിൽ ചാലിച്ച ഭക്തിയും
കൈയിൽ ജപമാലയും മനസ്സിൽ മന്ത്രവും
പതിഞ്ഞിടുമ്പോൾ  ഈ ജീവിതം ധന്യവും
മംഗളപഥത്തിൽ  ചേർന്നിടുമല്ലോ..


ജീ ആർ കവിയൂർ
28  01 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ