ഏകാന്ത ചിന്തകൾ 48
ഏകാന്ത ചിന്തകൾ 48
ചിലയിടങ്ങൾ ധന്യമാകുന്നത്
നമ്മുടെ സാന്നിധ്യം തരുന്നൊരു വെളിച്ചം,
പുറകിൽ നമ്മൾ ഇട്ട് പോവുന്നൊരു അടയാളം.
വാക്കുകൾ വന്ന് നമ്മെ ഉണർത്തുന്നു,
മനസ്സുകൾക്ക് ഒരു ഓർമയായി മാറുന്നു.
പടർന്നിടുന്ന സ്നേഹവും ആശ്വാസവും,
മൗനവും വാക്കുകൾക്കു സമാനമായോ?
പിണഞ്ഞുകിടക്കുന്ന ബന്ധങ്ങളിൽ ഒഴുകി,
കണ്ണുകൾതുറക്കുമ്പോൾ മനസ്സിൽ ഹൃദ്യമായിരിക്കും.
അനുരാഗത്താൽ ചിന്തകൾ സഞ്ചരിക്കുന്ന ദൂരങ്ങൾ,
സുഖമുള്ള നിമിഷങ്ങൾ കുടിയേറുന്നു.
നമുക്ക് ഒത്തു നിന്നാൽ ലോകം മാറുന്നു,
ഒരുപാട് സമാധാനവും സ്നേഹവും വന്നു ചേരും.
ജീ ആർ കവിയൂർ
25 01 2025
Comments