രാവിൻ്റെ വിരഹ രാഗം
രാവിൻ്റെ വിരഹ രാഗം
സന്ധ്യാ ദേവി കുങ്കുമം ചാർത്തി
കിളികുലങ്ങൾ നാമ ജപിച്ചു
രാവിൻ്റെ മാനത്ത് ചിരി തൂകി
നിശാപതി വരഹമറിയിച്ചു മെല്ലെ
താരകങ്ങൾ കൺമിഴച്ചു
തഴുകി അകന്ന കാറ്റിൻ
മൃദു മർമ്മരത്താൽ അറിയുമ്പേൾ
നിൻ സ്നേഹത്തിൻ അസാന്നിദ്ധ്യം
വിരഹ നോവറിഞ്ഞു പാടി
രാക്കിളി രാഗം ശോകം
ഓർമ്മകളുടെ വഴിത്താരയിൽ
ഏകാന്തതയിൽ നിൻ വരവെ കാത്തു നിന്നു....
ജീ ആർ കവിയൂർ
12 01 2025
.
Comments