സ്നേഹ ഗാനം
സ്നേഹ ഗാനം
ഇടയ്ക്കിടെ വന്നു കാറ്റിനോടപ്പം
ഇറയത്തു നിന്ന് പരിഭവം പറഞ്ഞില്ലേ
ഈണം നിറഞ്ഞ നിൻ പാട്ടുകളോക്കെ
ഇന്നുമെന്നോർമ്മകളിൽ മുഴങ്ങുന്നു.
ഈറനുടുത്ത സന്ധ്യയുടെ തീരത്ത്
നിനക്കായ് ഞാൻ കാത്തിരുന്നപ്പോൾ
ആകാശം തേടി കനവുകളുണർന്നു
ചന്ദ്രൻ മൗനത്താൽ കഥപറഞ്ഞപ്പോൾ.
ചെമ്പരത്തി ചുവട്ടിൽ നിൻ നിഴലിൽ
നിലാവണിഞ്ഞു പകലിൽ പൂത്തപ്പോൾ
അഴകാർന്ന നേരം കടൽതീരത്തിന്നരികിലായ്
സ്നേഹ ഗാനം മുഴങ്ങിയല്ലോ.
ജീ ആർ കവിയൂർ
15 01 2025
Comments