വിസ്മൃതിയിലായ ബാല്യം"
വിസ്മൃതിയിലായ ബാല്യം"
അങ്ങു നിലാമുറ്റത്ത് കളിവീടു തീർത്ത ബാല്യമേ
എങ്ങോ പോയ് മറഞ്ഞുവല്ലോയ പുഞ്ചിരി
യൗവത്തിൻ വനം കടന്നു മുള്ളേൽക്കും
വിചിത്ര ലോകമോയീ വാർദ്ധ്യക്ക്യമെന്നത്
അങ്ങുമിങ്ങും തിരഞ്ഞിടുമ്പോഴായ്
കണ്ടുമുട്ടിയില്ലയാ പഴയ കാലങ്ങളൊക്കെ
നാളുകൾ പൂക്കൾ പോലെ വീണു കൊഴിഞ്ഞു
ഒരിടം കിട്ടാതെ മറയുന്നുവോ
മണലേറുന്ന വഴികൾക്കുമപ്പുറം
കണ്ണീരോടെ നടന്നു മുന്നോട്ടു
അരികിലിരുന്നു സ്മൃതികൾ ചിരിച്ചു
പകരമില്ലാതെ ഞാൻ മാത്രമായ്
ജീ ആർ കവിയൂർ
03 01 2025
Comments