ഏകാന്ത ചിന്തകൾ 46
ഏകാന്ത ചിന്തകൾ 46
ഹൃദയശുദ്ധി
ഹൃദയം നിറച്ച പുഞ്ചിരി
നന്മ നിറക്കുന്ന നേരം,
ഒരാൾക്കു തോന്നുന്ന സന്തോഷം
വായുവിൽ പടരുന്ന സ്നേഹം.
ഒന്നായിരിക്കുന്ന കൈത്താങ്ങിൽ
വിരിയുന്ന നല്ലൊരു പ്രഭാതം,
സഹജീവിതത്തിന് അർപ്പണം
മിഴിവായ് മാറും ആത്മാർപ്പണം.
നന്മയുടെ വഴിയിലൂടെ നടന്ന്
നല്കുമ്പോൾ സ്നേഹത്തിൻ പാട്ടുകൾ,
ജീവിതം തൊട്ടുനിൽക്കുന്നു
പ്രണയത്തിന്റെ കിനാവുകൾ.
ജീ ആർ കവിയൂർ
20 01 2025
Comments