രാവിൻ്റെ ഗസല്‍ മഹഫിലിൽ
രാവിൻ്റെ ഗസല്‍ മഹഫിലിൽ
നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയിൽ,
നിൻ നയനത്തിൻ തിളക്കം കണ്ടു രാത്രിയിൽ।
ചന്ദ്രികയുടെ നിഴലിൽ,
ഹൃദയം മിടിച്ചു രാത്രിയിൽ।
വഴിമറന്നു അലഞ്ഞു ഞങ്ങൾ,
നിന്റെ ഓർമ്മയിൽ രാത്രിയിൽ।
നിന്റെ മൗനത്തോടൊപ്പം,
പ്രതിധ്വനിച്ചു രാത്രിയിൽ।
വേദനയുടെ സംഗീതം മുഴങ്ങി,
ഓരോ ശ്വാസവും പാടി രാത്രിയിൽ।
ഏകാന്തതയുടെ യാമങ്ങളിൽ,
സ്വപ്നങ്ങൾ ഉണർന്നു രാത്രിയിൽ।
കവിതയുടെ ഈരടികളാൽ,
മനസ് നിറഞ്ഞ രാത്രികളിൽ।
ഗസലുകളുടെ മഹഫിലിൽ,
നിന്റെ കണ്ണുകൾ മിന്നി രാത്രിയിൽ।
ജി.ആർ. പറയുന്നു ഇപ്പോൾ,
ഇതാണ് ശരിയായ രാത്രി।
ജീ ആർ കവിയൂർ
28 01 2025
Comments