ഈറൻ സന്ധ്യാ രാഗം
ഈറൻ സന്ധ്യാ രാഗം
മിഴി ജാലകം പീലിത്തുവലാൽ
മെല്ലെ ഇറുകിയടക്കുമ്പോൾ
സ്വപ്നങ്ങൾ ഉണർന്ന വഴിയിലോ
മലർ ശയ്യയ പുണർന്ന് കിടക്കവേ
വർണ്ണ ശലഭ ചിറകേറി വന്നു
വർഷകാല ഋതു സംഗമം
വെയിൽ കിനാവിൻ നനവുകൾ
സുഗന്ധത്താൽ പൂക്കൾ കൺ തുറക്കവേ
ഓർമ്മകളുടെ മേഘസന്ധ്യയിൽ
സ്നേഹസ്മൃതികളുടെ മഞ്ഞുതുള്ളികൾ
മനസ്സു തേടി താളമൊരുക്കി
അനുരാഗ ഗാനം കേട്ടുവല്ലോ
ജീ ആർ കവിയൂർ
12 01 2025
Comments