സത്യമെന്ന ദൈവം"
സത്യമെന്ന ദൈവം"
എഴുത്തോലതുഞ്ചത്ത് നിന്ന്
എഴുതി തുടങ്ങി ആദ്യമായി എഴുതിയത്
എപ്പോഴും മറക്കാതെ ഓർക്കുന്നുണ്ട്
ഏലുക ഏത്ര താണ്ടുകിലും അ എന്നും
അമ്മയെന്നും പഠിച്ച പാഠമിന്നും
അറിവായി തുടരുന്നു മധുരമെന്നോ
അല്ല കൈയ്പ്പെന്നോ അറിഞ്ഞിടുന്നു
അഴലോക്കെ അകന്നാലും അഴിയാത്ത ബന്ധം.
പിതാവെന്നോ ആദി ദേവനെന്നോ
ആശയങ്ങൾ പരത്തുന്ന സൂര്യനെപ്പോൽ
ചിന്തകളിൽ നിറഞ്ഞിടുന്നു ചന്ദ്രനായി
നിത്യതയാകെ ജീവൻ നൽകുന്നവൻ.
ഗുരുവെന്നോ വിശ്വസത്യമെന്നോ
വിജ്ഞാനത്തിന് വഴികാട്ടുന്ന തീപോൽ
സന്ദേഹങ്ങളെ മായ്ച് സത്യം കാണിച്ചു
സൂര്യചന്ദ്രരായി പ്രഭവിച്ചു നിൽക്കുന്നുവല്ലോ.
സത്യം മാത്രമേ ലോകം അറിയുന്നു
സൂര്യനും ചന്ദ്രനും സാക്ഷിയാകുന്നു
അമ്മയും പിതാവും ഗുരുവുമായീ
സത്യമെന്നേ ദൈവമെന്നു മനസാക്ഷി.
ജീ ആർ കവിയൂർ
09 01 2025
Comments