മധുരനോവിൻ ജീവിതയാത്ര
മധുരനോവിൻ ജീവിതയാത്ര
നീയൊന്നു തൊട്ടപ്പോൾ
മേനിയാകെ പൂത്തല്ലോ
പാരിജാതത്തിന് മണം പകരും
മധുരനോവിൻ പുതുവസന്തം
നിൻ മൊഴി കേട്ടിട്ട്
കുയിൽ പോലും നാണിക്കുന്നുവല്ലോ
എന്തൊരു സ്വരവസന്തം
നിന്റെ സാമീപ്യം പൂന്തളിർ പോലെ
എന്നും നീ കൂടെ
ഉണ്ടാവണേ എന്ന്
മനസ്സു വല്ലാതെ
കൊതി പൂണ്ടല്ലോ
നിൻ്റെയൊരു നോട്ടത്താൽ
ഹൃദയവീണയിൽ രാഗമുണരും
എന്നെ മയക്കുന്നു നിൻ പുഞ്ചിരി
വസന്ത ചൂടിൽ കുളിർ പകരും
ഓരോ നിമിഷവും നിനക്കായ് മാത്രം
മനസ്സിന്റെ ഗന്ധവാഹിനിയായ്
നീയെൻ ചുവട് പിടിച്ചൊരു നിഴലായാൽ
ജീവിതയാത്ര പൂവനിയാകും!
ജീ ആർ കവിയൂർ
20 01 2025
Comments