ഉള്ളിൻ്റെ ജാലകം തുറന്നപ്പോൾ (ഗസൽ)
ഉള്ളിൻ്റെ ജാലകം തുറന്നപ്പോൾ (ഗസൽ)
ചാരുതാർന്ന നിൻ രൂപം,
ജാലക വാതിലിലായ് കാണുന്നു
മനസ്സിൽ നിറയുന്ന ദൃശ്യങ്ങൾ
ഏറെ നിൻ രൂപം കൊതിനൽകുന്നു
മാമരം തോറും പാടും പക്ഷികൾ,
നീയെൻ മനം തോറും നിറയുന്നു;
ഇളം കാറ്റിലെ മണം പോലെ
നിൻ സ്നേഹം എന്നിൽ വിരിയുന്നു.
നീലാകാശം തൊട്ടു നിൽക്കും
നിൻ കണ്ണുകളിൽ മിന്നുന്നു
ഓർമ്മകളിൽ നീയെന്നും ജീവിക്കും,
എൻ ഹൃദയം നിന്നോട് ചേർന്നിരിക്കുന്നു
ജീ ആറിൻ്റെ ഉള്ളിൻ്റെ ഉള്ളിലായി
നീ മിന്നി മറഞ്ഞു തെളിയുന്നു.
ജീ ആർ കവിയൂർ
27 01 2025
Comments