ഹൃദയ തുടിപ്പുകൾ

ഹൃദയ തുടിപ്പുകൾ

സന്ധ്യാംബരത്തിൻ കവിളിണകൾ
തുടുത്തതെന്തേ ഇന്ദുലേഖ?
ചിരി തൂകി അതിനാലോ
കവി മനം ചിന്തയിലാണ്ടു

നീലാകാശത്ത് തിളങ്ങും താരകങ്ങൾ
പ്രണയത്തിൻ കഥകൾ പറയുന്നുവോ
ഹൃദയം രാഗങ്ങൾ ഉണരുന്നു വോ
ഗാനമായ് മാറുന്നുവോ മനസ്സുകളിൽ

നിന്നെ കുറിച്ച് പാടിയ വാക്കുകൾ
നിഴലുകൾ പോലെ ചലിച്ചു,
മധുര നോവുകൾ മെല്ലെ വിടരുന്നു
അക്ഷരങ്ങൾ അനുരാഗ കവിതകളായ്

വഴിത്താരകൾ നീണ്ടു പോകുന്നു
ഹൃദയത്തിനുള്ളിൽ വിചാരങ്ങൾ
സംഗീത സാന്ദ്രമായ് നിന്നോർമ്മകൾ
വർണ്ണ ശലഭങ്ങളായ് ചിറകു വിരിച്ചുവോ

ജീ ആർ കവിയൂർ
18 01 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ