"സാന്നിധ്യത്തിന്റെ അമൃതം"

"സാന്നിധ്യത്തിന്റെ അമൃതം"

നിൻ മിഴികളിൽ നിന്നുതിരും
മുത്ത് മണികൾ കോർത്ത്
മധുര നോവിൻ മാല്യം തീർക്കാം
മിടിക്കും ഹൃദയത്തിൻ താളത്താൽ.

മൊഴികളിൽ വിരിയുമനുരാഗ ഗാനം പാടാം
ഓർമ്മകളിൽ നിന്‍ സൗരഭം നുകരാം
നീ കടന്നു പോയ നേരങ്ങൾ കനവായ് 
നിൻ സ്‌നേഹത്തിൻ തണലിൽ ജീവിക്കുന്നു

കാറ്റിൽ അലിഞ്ഞൊരു പുഞ്ചിരി 
വസന്തത്തിൽ വിടർന്ന സൗഗന്ധികമല്ലേ
സാഗര അലകൾക്ക് കാതോർത്ത് ഞാൻ കേൾക്കുന്ന സംഗീതം മനസ്സിൽ നിറയുമ്പോൾ

ജീവിതത്തിൻ വഞ്ചിയായി നീ വരും
പ്രണയത്തിൻ തീരത്ത് താങ്ങായ് നിൽക്കും
ഓരോ നിമിഷവും അമൃതമായ് മാറും
നിന്റെ സാന്നിധ്യം സഫലമായിതീരും.

ജീ ആർ കവിയൂർ
22 01 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ