ഓർമ്മകളുടെ ഗസൽ വസന്തം

ഓർമ്മകളുടെ ഗസൽ വസന്തം

ഒരു നൂറു സ്വപ്നങ്ങളൊരുമിച്ചു ചേരുമീ
നിഴൽ നിലാവു പകരും മധുര നോവ്
എത്താ തേൻ കനിയല്ലോ രാഗത്തിൻ
അനുരാഗമാർന്ന കല്ലോലിനിയല്ലോയീ

കണ്ണീരിൻ തുള്ളികൾ ചുംബിക്കുന്നോ,
ഹൃദയതാളത്തിൽ ചിതറുന്ന സുന്ദരമാം
വാക്കുകളുടെ തീരം കണ്ടെത്താതെ,
സ്വരത്തിന്റെ മൌനം പാടും രഹസ്യം.

ശ്രോതസ്സിൽ കളിയാടും ചില തരംഗങ്ങൾ,
മനം നിറയിക്കുന്ന ഗാനം മറവിയാവും,
മണിത്തൂവലാൽ മൂടി ജീവിതമീ
ഇരുട്ടിൻ ഹൃദയത്തിൽ നക്ഷത്രങ്ങൾ.

പുഴയൊഴുകി ലവണ രസം പകരും
സംഗീത സാഗരമല്ലോ നങ്കുരമിടാനാവാത്ത
ഗസലുകൾ മലരുമീ വസന്തത്തിൻ
ജീവിത മെഹഫിലുകൾ തീർക്കും പ്രണയം

ജീ ആറിൻ ഓർമ്മകളിൽ വിരിക്കും കാവ്യരസം.

ജീ ആർ കവിയൂർ
18 01 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ