മധുര രാഗം (ലളിത ഗാനം)
മധുര രാഗം (ലളിത ഗാനം)
പല്ലവി
നിലാപൊയ്‌കയിൽ
നീർമിഴികളുമായ് വിടരാൻ
നിൽക്കും നീലാതാമരേ
നീ കാത്തു കഴിയുന്നതാരെ
അനുപല്ലവി
ആകാശത്തിൻ മിഴികൾ തുറന്ന്
അരുളുന്നൊരു മധുര രാഗം
മാമലർ കുളിർ മണമെത്തും
മനസ്സിലൊരു മായിക ലോകം
പല്ലവി
നിലാപൊയ്‌കയിൽ
നീർമിഴികളുമായ് വിടരാൻ
നിൽക്കും നീലാതാമരേ
നീ കാത്തു കഴിയുന്നതാരെ
ചരണം
നിന്നോടൊപ്പം നീന്തിടുമ്പോൾ
നീലത്താരകൾ തഴുകുമെന്നെ
ഈ രാത്രിയിൽ നീയെൻ ജീവൻ
എന്നും നീയെൻ ഹൃദയ വിപഞ്ചിക
പല്ലവി
നിലാപൊയ്‌കയിൽ
നീർമിഴികളുമായ് വിടരാൻ
നിൽക്കും നീലാതാമരേ
നീ കാത്തു കഴിയുന്നതാരെ
ജീ ആർ കവിയൂർ
28 01 2025
Comments