കൃഷ്ണ കൃഷ്ണ..
കൃഷ്ണ കൃഷ്ണ..
.
ഒരു നേരമെങ്കിലുമെൻ തൂലികത്തുമ്പിൽ
നിറയണേ നിൻ നാമ സങ്കീർത്തനം ഭഗവാനേ
ജയദേവ പ്രണയ ഗീതികളിൽ നിൻ പ്രഭാജ്യോതി പോലെ
ജ്വലിക്കട്ടെ മധുരമാം നിൻ നാമം,ശ്രീരാധാ സമേതാ കൃഷ്ണ മുരാരേ
നിൻ അന്തികേ വരുന്നു ഞാൻ
സതീർത്ഥനാം കുചേലനെ പോലെ
ഇരുവരും ചേർന്ന് സന്തോഷത്തോടെ
ഇരുകൈയും നീട്ടി നീ വരവേറ്റുവല്ലോ രാധാകൃഷ്ണ
മുക്തനാക്കിയില്ലേ ദുർവാസാവിൻ്റെ
ശാപത്തിൽ നിന്നും പിന്നെ
കൗരവ സഭയിൽ അർത്തയാം ദ്രൗപതിക്കു നൽകിയില്ലേ
നീ വസ്ത്ര ധാനം, കൃഷ്ണാ ഭഗവാനേ
കുരുക്ഷേത്രത്തിൽ മനോ ദുഖത്താൽ ഗാണ്ഡിവമു ഉപേക്ഷിച്ച അർജുനനു
ഗീതോപദേശം നൽകി അനുഗ്രഹിച്ചില്ലേ
ഗതി വിഗതികൾ കാണിച്ചു തന്ന് എൻ തൃഷ്ണ അകറ്റി നിന്നിൽ ലയിപ്പിക്കണേ കൃഷ്ണാ
ജീ ആർ കവിയൂർ
25 01 2025
Comments