ഏകാന്ത ചിന്തകൾ 47
ഏകാന്ത ചിന്തകൾ 47
മൗനം
നിശബ്ദത വെറും ശൂന്യതയല്ല,
അതിൽ തെളിയുന്ന നിജസ്ഥിതിയാണ്.
വാക്കുകളില്ലാതെ പറയുന്ന ചില കഥകൾ,
ഹൃദയത്തിന്റെ ആഴങ്ങൾ തൊടുന്നു.
ചെറുകാറ്റ് പുഞ്ചിരി ചാര്‍ത്തുന്നപോലെ,
മനസിനകത്തൊരു സംഗീതമുണ്ട്.
അറിയാത്ത സൂചനകളെ തീർത്തതുപോലെ,
ഒരു ദിശ കാണിക്കാൻ തുമ്പുമുണ്ട്.
കാഴ്ചകൾക്ക് അപ്പുറം തുള്ളി ചാടുന്ന,
ഒരു ചിന്തയുടെ പ്രഭാവമാണത്.
നിജസ്ഥിതിയിലെ വിചാരത്തിൻ ചേതനം,
അവകാശവുമാണ് മനസ്സിന്റെ ആഴം.
ജീ ആർ കവിയൂർ
24 01 2025
Comments