സന്ധ്യ തീർക്കും സ്വപ്നങ്ങൾ
സന്ധ്യ തീർക്കും സ്വപ്നങ്ങൾ
മൂവന്തി നേരത്ത് മുങ്ങി മറയുന്നു
ചക്രവാള ചരുവിലായി സൂര്യൻ
കിളികുല ജാലങ്ങൾ സന്ധ്യാ വന്ദനം
പാടി ചില്ലമേൽ ചെക്കെറുമ്പോൾ
അങ്ങ് മലമുകളിനും മേലെ
മേഘങ്ങളെ വകഞ്ഞു മാറ്റി
അനുരാഗത്തിൻ്റെ സ്മേരവുമായി
അമ്പിളി മെല്ലെ വരും നേരമായ്
വെള്ളിത്തിരകൾ തീരത്ത് തെളിയുന്നു
നീലത്താഴത്തിൽ നിലാവ് തെളിയുന്നു
ഓരോ തൂവൽ പോലെ മനസ്സിൽ തട്ടുന്നു
സ്നേഹത്തിൻ മധുരം പൊഴിയുന്നു
കാറ്റിൻ്റെ പാട്ടിൽ മരങ്ങൾ ആടുന്നു
നക്ഷത്രങ്ങൾ വാനത്ത് തെളിച്ചു നിൽക്കുന്നു
ഈ രാത്രിയിൽ നമ്മൾ ഒന്നിച്ചു നടക്കുന്നു
സ്വപ്നങ്ങളുടെ പാതയിൽ മെല്ലെ മുങ്ങുന്നു
ജീ ആർ കവിയൂർ
27 01 2025
Comments