"മരിക്കാത്ത ഓർമ്മകൾ"
"മരിക്കാത്ത ഓർമ്മകൾ
എന്നിലെ ഓർമ്മ മരിക്കാതെയിരുന്നു
നിനക്കായ് മാത്രമായിന്നും പ്രിയതേ
ഋതുക്കൾ മാറി മറിഞ്ഞിട്ടും എന്തേ
നെഞ്ചിലെ ഇടക്ക ശ്രുതിയുണർത്തി
നീയൊരു സ്വപ്നമായ് വരവായ്
മിഴിയിലൊളിച്ചൊരു തിളിർക്കാറ്റായി
ഹൃദയമഴയിൽ പുഞ്ചിരി പെയ്തിറങ്ങി
ആഴങ്ങളിൽ ഈണം തീർത്തു നീ
കാലം കടന്നാലും വാക്കുകളായ്
പുലരിമയിൽ പാടിയ നാദമായ്
നീ വീണയിലൊരു അനുരാഗമായ്
ജീവിത സംഗീതമായി മാറിയല്ലോ
ജീ ആർ കവിയൂർ
03 01 2025
Comments