നിനക്കായ് പാടും ഹൃദയഗാനം!
നിനക്കായ് പാടും ഹൃദയഗാനം!
പുലർകാല വേളയിലൊരു
പുൽകോടി തുമ്പിൽ മുത്തമിട്ട
മുത്തുപ്പോൽ നീയെൻ മനസ്സിൽ
പുത്തൻ മധുരനോവ് പകർന്നു
പകൽപക്ഷികൾക്കു ആനന്ദം
നിൻ ചിരിയിൽ ചിറകുകൾ ചേർത്ത്
കുളിരണിഞ്ഞു വീശുന്ന കാറ്റിൽ
നിൻ സാമീപ്യം മനസ്സിൽ നിറഞ്ഞു
ചെമ്പകപ്പൂവിൻ ഗന്ധമായ്
എൻ നെഞ്ചിനുള്ളിൽ നിൻ കിനാവ്
മഴത്തുള്ളിയായ് മിഴികളിലൊളിച്ചു
നീയെൻ ഹൃദയം നിറച്ചു സൗരഭമാക്കി
മൊഴികളില്ലാതെ മൗനത്തിൽ സന്ധിച്ചു
നിനക്കായ് പാടും ഹൃദയഗാനം!
ജീ ആർ കവിയൂർ
15 01 2025
Comments