"പഴമയിലെ സ്വപ്നം" ( ലളിത ഗാനം)
"പഴമയിലെ സ്വപ്നം" ( ലളിത ഗാനം)
പഴമയുടെ ഗന്ധം പേറും
പുസ്തകത്താളിലൂടെ
പരതിയ മിഴികളിൽ
പുതു ഉണർവ് ആ... ആ... ആ...
നീരാഴിയിലെ നക്ഷത്രങ്ങൾ
മിഴിയിൽ മികവേകും നേരത്ത്,
സ്വപ്നങ്ങൾ തോരാതെ പെയ്തു
സ്നേഹത്തിന്റെ പൂരം തീർത്തു.
നിറഞ്ഞ നിലാവിൻ നിഴലിൽ
നിന്റെ കൈവിരൽ തേടുമ്പോൾ,
കാറ്റിന്റെ പ്രണയം ഒഴുകുന്നുവോ
മനസിന്റെ ഗാനം ആ... ആ... ആ...
പഴമയുടെ ഗന്ധം പേരും
പുസ്തകത്താളിലൂടെ
പരതിയ മിഴികളിൽ
പുതു ഉണർവ് ആ... ആ... ആ...
ജീ ആർ കവിയൂർ
25 01 2025
Comments