"മയൂരമായ് ഞാൻ"

"മയൂരമായ് ഞാൻ"

പാടാൻ തുടങ്ങിയ നിൻ പാട്ടിൻ്റെ
പല്ലവിയിലെ വരികളാൽ എൻ
പോയ് പോയ നാളുകളുടെ സ്മൃതി 
ഉണർന്നുവല്ലോ ഇനിയും പാടുമോ

നിൻ മിഴികളിൽ നിറയുന്ന മധുരം
ഹൃദയത്തിലൊരു കനവായ് വിരിയുന്നു
മൊഴികളിൽ ഉതിർന്നൊരു വീചികളാൽ
ഒരു അനുരാഗ ഗാനമായി മാറുന്നുവല്ലോ

പ്രണയത്തിലായ് വഴിതുറന്നു നീ
പകൽ സന്ധ്യയിൽ കനലായ് തിളങ്ങുന്നു
നിൻ സ്വരങ്ങളാൽ ഉണരുമാനന്ദം
മരുവിലൊരു മയൂരമായ് ഞാൻ മാറി!

ജീ ആർ കവിയൂർ
03 01 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ