ആത്മ നൊമ്പരം
ആത്മ നൊമ്പരം
ആത്മാവിൻ പുസ്തകത്താളിലായ്
അറിയാതെ കുറിച്ചുയെൻ നൊമ്പരങ്ങൾ
അണയാനൊരുങ്ങുമി ജീവിത
ആട്ടവിളക്കിലെ തിരിനാളമൊന്നു.
ആളികത്തിയപ്പോൾ കണ്ട് മറന്ന
അനുരാഗമുഖം മിന്നി മറഞ്ഞു.
മൌനത്തിന്റെ പ്രതിഛായ
വേദനയുടെ മിഴികളിൽ നിഴലായ് നിറഞ്ഞു.
ഈ ജീവിതത്തിലെല്ലാം അവസാനിച്ചെങ്കിലും
ഇനിയൊരു ജന്മത്തിൽ വീണ്ടും,
ഒത്ത് ചേരാൻ കാലം അനുവദിക്കുമോ?
ആ അസുലഭ നിമിഷങ്ങൾക്കായ് കാത്തിരിക്കാം.
ജീ ആർ കവിയൂർ
05 01 2025
Comments