മനസ്സിലെ ഹരിതാപ ചിന്തകൾ
മനസ്സിലെ ഹരിതാപ ചിന്തകൾ
ഹൃദയമെന്തെ ഹരിതാപമായ്
മനസ്സിൽ സുഖമെന്നു കരുതുന്നു സുഹൃത്തേ
ഹനിച്ചിടാം ദേഹമെന്ന ചിന്തയെ
ഹടാതെ ചിന്തിച്ചീടാം ദേഹിയെന്നതിനു നാശമില്ലത്രെ.
വിശാലമാം ആകാശം പോലെ മനസ്സ് തുറന്ന്
സ്നേഹത്തിന്റെ നദിയിൽ ജീവിതം തെളിയുന്നു
ശാന്തിയുടെ തണലിൽ ആശ്വാസം കണ്ടെത്തുമ്പോൾ
മനസ്സ് തുറന്ന് നിൽക്കുന്നു സുന്ദരമായൊരു കാഴ്ചയായ്.
പ്രകൃതിയുടെ മാധുര്യം ഉള്ളിൽ ഉണർന്നുയരുമ്പോൾ
ജീവിതം മാറുന്നു സ്വപ്നം പോലെ മനോഹരമായ്.
ജീ ആർ കവിയൂർ
27 01 2025
Comments