നിന്നോർമ്മകളെന്നെ വേട്ടയാടി
ഒരു കിളി പാടും മൊഴിയിൽ
മിഴികൾ തുളുമ്പിയോ എന്തേ
അറിയില്ല എന്നുമെന്നും
നിന്നോർമ്മകളെന്നെ വേട്ടയാടി
ഇല്ലില്ലം കാടുകളിൽ ലല്ലലലം പാടും
ഇണക്കിളി നീ എങ്ങോ പോയി മറഞ്ഞു
തൂവാനം പൂത്തുലഞ്ഞു തിങ്കൾക്കല
മെല്ലെ ചിരിതൂകി മനമാകെ കുളിർകോരി
മഴവില്ലിൻ വർണ്ണങ്ങളാൽ നിൻ ചെഞ്ചുണ്ടിൽ
ഉതിർന്നൊരു സ്നേഹത്തിൻ ഗീതകം
ഓർമ്മകളായ് ഓരോ നിമിഷവും എന്നിൽ
നിൻ സാന്നിധ്യം പെയ്തിറങ്ങി പൊൻ വെയിലായി.
ജീ ആർ കവിയൂർ
09 01 2025
Comments