അനുരാഗ ഗാനം
അനുരാഗ ഗാനം
കാണാതെ പോയല്ലോ ഞാൻ നിൻ
പ്രണയത്തിൻ ആഴങ്ങളൊക്കെ
ഇന്നതോർത്തു നൊമ്പരം കൊള്ളുന്നു
ഒരു സാഗര മാനസം പോലെ,, സഖി ......
അറിയുന്നു ഞാനാ മൗനസൗന്ദര്യം
നിഴലായി നിറയ്ക്കുന്നു അനുരാഗഗാനം
നിന്റെ ചിരിയിൽ ഉണരുന്ന മാധുര്യം
ഹൃദയത്തിനകത്തൊരു മഴയായി
നദിയേ പോലെ ഒഴുകി നീ നടന്നു
ഞാനൊരു തീരമായി നിന്നെ കണ്ടു
ആകാശം പൊഴിയുന്ന രശ്മിയാൽ
പ്രണയത്തിൻ പാതകളിൽ തെളിഞ്ഞു.
ജീ ആർ കവിയൂർ
17 01 2025
Comments