തിരിച്ചുവരവിന്റെ പാത
തിരിച്ചുവരവിന്റെ പാത
ചിന്തകൾക്ക് ചിതലരിക്കാതെ നോക്കണം
ഓർമ്മകളുടെ തിരു ശേഷിപ്പുകൾ എന്നും
നോവായി മാറിന്നുവല്ലോ, അതുതാൻ അല്ലയോ
ഇതെന്നത് ആശങ്കൾക്കായി വകനൽകുന്നുവല്ലോ.
ഉറക്കങ്ങൾ കേവലം മരണ തുല്യമെങ്കിലും
ഉറങ്ങാതെ ആവില്ലല്ലോ നിയമമത്
നിയതിയുടെ അനുഗ്രഹം തന്നെ അല്ലോ
ഇന്ന് നീയെന്നും നാളെ ഞാനെന്നും
ഈ ഭൂമിയിൽ വന്നു പിറന്നവർ
ഭാഗ്യം ചെയ്യതവർ, ഓരോ ജന്മങ്ങൾക്കും
ലക്ഷ്യങ്ങൾ പലതുണ്ടെന്ന് അറിയുക.
ഒരുനാളും ഇരുട്ടിന്മേൽ വെളിച്ചം തോറ്റിട്ടില്ല
ഒരുനാളും തീരത്തിന് മുമ്പ് സാഗരം മുട്ടിയിട്ടില്ല
പ്രതീക്ഷ എന്നോരു നക്ഷത്രം മങ്ങുന്നില്ല
ആഗ്രഹങ്ങൾക്കും ആകാശങ്ങൾ പലതുണ്ടല്ലോ.
കാൽ തടുത്ത പാറകൾ പതിയെ മറികടന്നാൽ
മനസ്സിനകത്തെ പാതകൾ സന്ധി കണ്ടെത്തും
സൂര്യനു പിറകിലൊരു പ്രഭാതമുണ്ടെന്ന്
ജീവിതം എന്നും നമ്മെ പഠിപ്പിക്കുന്നില്ലേ?
വഴികൾ വളഞ്ഞാലും ദിശകൾ നഷ്ടപ്പെട്ടാലും
ഹൃദയത്തിൽ തീർത്ത ആ മോഹങ്ങൾ ഉറയ്ക്കുമോ?
പ്രയത്നം എന്നൊരു കണ്ണീരിന് പിന്നിൽ
വിജയരാഗം പാടുന്ന വാക്കുകൾ ഉണ്ടാകുമല്ലോ.
ജീ ആർ കവിയൂർ
19 01 2025
Comments