"അനുരാഗ തീരത്ത്"

"അനുരാഗ തീരത്ത്"

നീ തന്നകന്നൊരു അനുരാഗപ്പുഴയുടെ
തീരത്ത് നിന്നിയിന്നു ഉറക്കെ പാടുമ്പോൾ
അഴലോക്കേ എങ്ങോ പോയ് മറഞ്ഞു
അണയാതെ ഇരിക്കട്ടെ ആ പ്രണയകനൽ

പുഴയുടെ തീരത്ത് നിന്നു കേൾക്കാൻ കാതോർക്കുമ്പോൾ
അകലെ നീലസാഗരത്തിൻ സ്വരസംഗീതം
ആകാശവും ആഴിയും തോളോടുചേർന്ന്
മധുരമാർന്ന നിൻ കിനാവിന്റെ ചായം

ഉദയസൂര്യനാകെ നിൻ നിറവുകൾ
നനവോതും സ്നേഹമസ്രണമാം ആത്മബന്ധം
മൗനത്തിൻ പാട്ടുകളിൽ ശബ്ദമായ്
മധുമോഹനയായ് നീ എനിക്കരികിൽ നിത്യം വേണം

ജീ ആർ കവിയൂർ
07 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ